മ​ന്ത്രിസഭ രാജി​വെച്ച് രണ്ടുമാസത്തിലേറെയായി കാത്തിരിപ്പ് തുടരുന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​ക്കാ​യി രാ​ജി​വെ​ച്ച് ര​ണ്ടു​മാ​സ​വും പ​ത്തു ദി​വ​സ​വു​മാ​യി. ഏ​പ്രി​ൽ അ​ഞ്ച് ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ബ​യാ​ൻ പാ​ല​സി​ലെ​ത്തി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ രാ​ജി​സ​മ​ർ​പ്പി​ച്ച​ത്. ​കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​ണ് ഇ​പ്പോ​ൾ തു​ട​രു​ന്ന​ത്. പു​തി​യ മ​​ന്ത്രി​സ​ഭ നി​ല​വി​ൽ​വ​രു​ന്ന​ത് ഉ​റ്റു​നോ​ക്കു​ക​യാ​ണ് വ്യാ​പാ​ര മേ​ഖ​ല ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മേ​ഖ​ല​ക​ൾ. വി​വി​ധ ​പ്രോ​ജ​ക്ടു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ പി​ടി​ച്ചു​വെ​ച്ച​താ​യാ​ണ് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്. പു​തി​യ മ​ന്ത്രി​സ​ഭ വ​ന്ന​തി​നു​ശേ​ഷം തീ​രു​മാ​ന​മെ​ന്നാ​ണ് ഇ​വ​ർ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി. 2020 ന​വം​ബ​റി​ൽ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​തി​നു​ശേ​ഷം മൂ​ന്നാം​ ത​വ​ണ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്കു​ന്ന​ത്. 2021 ജ​നു​വ​രി​യി​ൽ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച്​ മാ​ർ​ച്ച്​ ര​ണ്ടി​ന്​ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​​ന്റെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ വ​ന്നു. മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ​ര​മ്പ​ര​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ രാ​ജി.

2021 ന​വം​ബ​റി​ൽ പു​നഃ​സം​ഘ​ട​ന​ക്കാ​യി രാ​ജി​വെ​ച്ചു. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഡ​യ​ലോ​ഗി​ന്റെ തു​ട​ർ​ച്ച​യാ​യി പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. പാ​ർ​ല​മെൻറി​ന്​ അ​ന​ഭി​മ​ത​രാ​യ മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി​യും കൂ​ടു​ത​ൽ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ്​ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ച​ത്. അ​തി​നു​ശേ​ഷ​വും പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ല്ല. 

Tags:    
News Summary - It has been more than two months since the cabinet resigned The wait continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.