കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകളിൽ പൂർണതോതിൽ ഓഫ്ലൈൻ പഠനം പുനരാരംഭിക്കുന്നത് വൈകിയേക്കും.
ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ ഓൺലൈൻ അധ്യയനം നിർത്തുമെന്നും ക്ലാസുകൾ പൂർണമായും ഓഫ്ലൈൻ ആയിരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, സമീപ ദിവസങ്ങളിൽ ഇത് വൈകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കോവിഡ് എമർജൻസി കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ കൂടി ശിപാർശ അനുസരിച്ചു മാത്രമാണ് കൊറോണ എമർജൻസി കമ്മിറ്റി തീരുമാനം കൈക്കൊള്ളുക.
നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ ആരോഗ്യസുരക്ഷയും അക്കാദമിക് ആവശ്യങ്ങളും കണക്കിലെടുത്ത് ഓൺലൈൻ പഠനം മുന്നോട്ടു കൊണ്ടുപോകും.
അധ്യയന വർഷം അവസാനിക്കാറായതിനാൽ വർഷാന്ത പരീക്ഷയിൽ ശ്രദ്ധപതിപ്പിക്കാൻ വിദ്യാർഥികളോട്
ആഹ്വനം ചെയ്ത മന്ത്രാലയം ഔദ്യോഗിക ഉറവിടങ്ങൾ വഴിയല്ലാതെ വരുന്ന വാർത്തകൾ സ്വീകരിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.