കുവൈത്ത് സിറ്റി: അബുദബിയിൽ നടക്കുന്ന യു.എ.ഇ ദേശീയ പ്രൊഫഷനൽ ജിയു-ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് അഞ്ചു മെഡലുകൾ കൂടി. രണ്ടാം ദിനത്തിൽ യൂത്ത്, ജനറൽ വിഭാഗങ്ങളിലായി രണ്ട് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് കുവൈത്ത് നേടിയത്. ഇതോടെ കുവൈത്തിന്റെ മെഡൽ നേട്ടം 14 ആയി.
ഖുതൈബ അൽ ലുഗാനി, അബ്ദുൽ അസീസ് അൽ സുലൈത്തീൻ എന്നിവർ സ്വർണവും, അബ്ദുല്ല അൽ അജ്‌ലാൻ വെള്ളിയും നേടി. ഹമദ് അൽ റുവൈഹ്, അലി ബുഹമദ് എന്നിവർ വെങ്കല മെഡലും സ്വന്തമാക്കി. ആദ്യദിനത്തിൽ കുവൈത്ത് അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവ നേടിയിരുന്നു.
ജമാൽ അൽ ലൗഘാനി, അബ്ദുൽ അസീസ് അൽ സുലൈത്തിൻ, സുലൈമാൻ അൽ ലൗഘാനി, തലാൽ അൽ റുവൈഹ്, അലി അൽ അസ്മി എന്നിവർ സ്വർണ്ണവും, ഖാലിദ് അൽ റഷീദ്, ഇബ്രാഹിം അൽ കന്ദരി, സൗദ് അൽ അജ്‌ലാൻ എന്നിവരുടെ വെള്ളി മെഡലും അഹമ്മദ് അൽ മുതൈരി വെങ്കലവുമാണ് ആദ്യ ദിനത്തിൽ നേടിയത്.
കുവൈത്ത് ദേശീയ ടീമിന്റെ തീക്ഷ്ണമായ പ്രയത്നവും കഠിനാധ്വാനവും പരിശീലനവും ഈ നേട്ടങ്ങൾക്കു പിന്നിലുണ്ടെന്ന് ടീം ബോസ് മുഹമ്മദ് അൽ സുലൈതൻ പറഞ്ഞു. ടൂർണമെന്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.