കുവൈത്ത് സിറ്റി: അബൂദബിയിൽ നടക്കുന്ന യു.എ.ഇ ദേശീയ പ്രഫഷനൽ ജിയു-ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനം കുവൈത്തിന് ഒമ്പത് മെഡൽ. അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ നേട്ടം. കുവൈത്തിനായി ജമാൽ അൽ ലൗഘാനി, അബ്ദുൽ അസീസ് അൽ സുലൈത്തിൻ, സുലൈമാൻ അൽ ലൗഘാനി, തലാൽ അൽ റുവൈഹ്, അലി അൽ അസ്മി എന്നിവർ സ്വർണ മെഡലുകൾ നേടി. ഖാലിദ് അൽ റഷീദ്, ഇബ്രാഹിം അൽ കന്ദരി, സൗദ് അൽ അജ്ലാൻ എന്നിവർ വെള്ളി മെഡലും അഹമ്മദ് അൽ മുതൈരി വെങ്കലവും നേടി.
ആദ്യ ദിവസത്തെ ഫലങ്ങളിൽ സന്തോഷമുണ്ടെന്ന് കുവൈത്ത് ജിയു-ജിറ്റ്സു അക്കാദമി ടീം പരിശീലകൻ അഹമ്മദ് അൽ റഷീദ് പറഞ്ഞു. എല്ലാ കുട്ടികളും ഉയർന്ന മത്സര നിലവാരം പ്രകടിപ്പിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കായിക താരങ്ങൾക്ക് പരിചയ സമ്പത്ത് നേടുക, പ്രകടനം വികസിപ്പിക്കുക, ആത്മവിശ്വാസം ഉണർത്തുക എന്നതും യു.എ.ഇ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി പ്രഫഷനൽ ജിയു-ജിറ്റ്സു അസോസിയേഷന്റെ സഹകരണത്തോടെ യു.എ.ഇ ജിയു-ജിറ്റ്സു ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.