കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്ത് വിലക്ക് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പുറംജോലി ചെയ്യിപ്പിച്ച 266 കമ്പനികൾക്കെതിരെ നടപടി. മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിലാണ് വിലക്ക് ലംഘിച്ച് പുറംജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്.375 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ 99444800 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണം.
ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്നജോലി വിലക്ക് നിലവിലുള്ളത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക്.മുന്നറിയിപ്പ് നൽകിയതിന് ശേഷവും നിയമലംഘനം തുടരുന്ന കമ്പനികൾ ഒാരോ തൊഴിലാളിക്കും 100 ദീനാർ മുതൽ 200 ദീനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.