കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഇന്ത്യൻ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾക്ക് ‘വിഷൻ ഈസ് ഔർ മിഷൻ’ എന്ന പേരിൽ നേത്രപരിശോധന സംഘടിപ്പിച്ചു. ഐ പ്ലസ് ഒപ്റ്റിക്സുമായി ചേർന്ന് നടത്തിയ പരിശോധനയിൽ നാനൂറോളം കുട്ടികൾ പങ്കാളികളായി.
ആരോഗ്യപരിരക്ഷ, കാഴ്ചവൈകല്യങ്ങൾ പരിഹരിക്കൽ എന്നിവ കുട്ടികളിൽനിന്ന് ആരംഭിക്കണമെന്നും വിദ്യാർഥികൾക്കുവേണ്ടി ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ് ഇത്തരത്തിൽ കുവൈത്തിൽ ആദ്യമായി ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. തുടർന്നും ഇത്തരം പ്രവർത്തനം കുവൈത്തിലുടനീളം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ അഷ്റഫ് അലി, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാരായ വിനീഷ് വേലായുധൻ, പ്രശാന്ത്, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുജാത ശിവകൃഷ്ണൻ, ടോബി, ഇല്യാസ്, നേത്രപരിശോധന സെന്ററിലെ നിധിൻ, ഫാത്തിമ, ഷഫീഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.