കുവൈത്ത് സിറ്റി: മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105ാം ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു. കുവൈത്ത് ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി എം.എ. നിസ്സാം ഉദ്ഘാടനം ചെയ്തു. സിനു ജോൺ, ഈപ്പൻ, സുജിത്ത്, എബി, അനിൽ കുമാർ, ബൈജു, സജിൽ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ലിബിൻ സ്വാഗതവും കാസർകോട് ജില്ല സെക്രട്ടറി സൂരജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.