കെ -റെയിൽ ​പദ്ധതിക്കെതിരെ പദ്ധതിരേഖ കത്തിച്ച്​ പ്രതിഷേധിക്കുന്നു

കെ-റെയിൽ പദ്ധതി രേഖ കത്തിച്ച്‌ പ്രതിഷേധിച്ചു

കുവൈത്ത്​ സിറ്റി: സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കേരള റെയിൽ പദ്ധതിക്കെതിരെ കേരളത്തിലെന്ന പോലെ ഗൾഫ്​ രാജ്യങ്ങളിലും പ്ര​തിഷേധ പരിപാടികൾ അരങ്ങേറി. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയും ലക്ഷക്കണക്കിന്‌ ജനങ്ങളെ കുടിയൊഴിപ്പിച്ചും ഇത്തരമൊരു പദ്ധതി നടപ്പാക്കരുതെന്ന്​ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ രാത്രി ഏഴിന്​ പദ്ധതിരേഖ കത്തിച്ച്​ പ്രതിഷേധിച്ചു.

കുവൈത്തിൽ സാന്ത്വനം കെ- ​െറയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന് ഷബീർ മണ്ടോളി, അബ്​ദുറഹ്​മാൻ വർദ്, മജീദ് റവാബി, ശുഹൈബ് കുന്നോത്ത്, നജീബ് കുറുക്കനാട്, ഹമീദ് കുറൂളി, അബൂ കോട്ടയിൽ, ഫിറോസ് ചങ്ങരോത്ത്, സലാം കമ്മടത്തിൽ, ഷറഫു മിന്നത്ത്, ഗഫൂർ ഹസ്നാസ്, ഹാരിസ് മൂസക്കന്റവിട എന്നിവർ നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.