കുവൈത്ത് സിറ്റി: സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചിച്ചു. ഇടതുപക്ഷത്തെ തിരുത്തലിന്റെ നേതാവായിരുന്നു കാനം എന്ന് അവർ അനുസ്മരിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഐ.സി.സി കുവൈത്ത് കമ്മിറ്റി അനുശോചിച്ചു. കരുത്തനായ സംഘാടകനും ട്രേഡ് യൂനിയൻ നേതാവും എന്നതിനൊപ്പം നിലപാടുകളിൽ ഉറച്ചുനിന്ന കമ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നു കാനം രാജേന്ദ്രനെന്ന് ഐ.സി.സി അനുസ്മരിച്ചു.വിയോഗം ഇടതു ജനാധിപത്യ മുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ട്ടമാണെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.