കുവൈത്ത് സിറ്റി: ഞായറാഴ്ച കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. വൈകീട്ട് 3.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 6.25ന് കുവൈത്തിൽ എത്തുന്നതും കുവൈത്തിൽ നിന്ന് 7.25ന് പുറപ്പെട്ട് 2.55ന് കണ്ണൂരിൽ എത്തുന്നതുമായ വിമാനമാണ് റദ്ദാക്കിയത്.
അതിനിടെ കുവൈത്ത് കോഴിക്കോട് വിമാനം ഞായറാഴ്ച രണ്ടര മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് രാവിലെ ഒമ്പതിനുള്ള വിമാനം 11.26നാണ് പുറപ്പെട്ടത്. വിമാനം കുവൈത്തിലെത്താൻ വൈകിയതോടെയാണ് കുവൈത്ത്-കോഴിക്കോട് വിമാനവും വൈകിയത്. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം ഇതോടെ 2.45ഓടെയാണ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.