കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓക്സിജൻ സിലിണ്ടറുകൾ കൈമാറി. കാഞ്ഞങ്ങാെട്ട കാസർകോട് ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിലിണ്ടറുകള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്. രാജനും ജില്ല ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.വി. പ്രകാശും കെ.ഇ.എ ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി. കെ.ഇ.എ പ്രസിഡൻറ് പി.എ. നാസറിെൻറ സ്വാഗതത്തോടെ പരിപാടി ആരംഭിച്ചു.
കാസർകോട് ജില്ല അസോസിയേഷൻ എല്ലാ ഏരിയ കമ്മിറ്റികളുടെയും ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയുടെയും സഹകരണത്തോടെയാണ് ഒക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിച്ചത്. സംഘടനയെ കുറിച്ച് മുൻ ജനറൽ സെക്രട്ടറി സലാം കളനാട് സംസാരിച്ചു. സാമൂഹികപ്രവർത്തകൻ എ. ഹമീദ് ഹാജി, കെ.ഇ.എ അംഗങ്ങളായ എസ്.എം. ഹമീദ്, സാജു പള്ളിപ്പുഴ, ഇസ്സുദ്ദീൻ തോട്ടി, അഷ്റഫ് കളത്തിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.