കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐസിന്റെ (കായൻസ്) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ സ്റ്റേജ്ഷോ ‘അഗ്നി-2’ ആഗസ്റ്റ് 11ന് മൈദാൻഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങിലെത്തും. നൃത്തം, സംഗീതം, സിനിമ തുടങ്ങിയ കലാമിശ്രിതങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള കലാവിരുന്ന് സൂര്യ കൃഷ്ണമൂർത്തിയാണ് അണിയിച്ചൊരുക്കുന്നത്. ഇരുപത്തിയഞ്ചിലേറെ കലാകാരൻമാർ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഇതിനായി കുവൈത്തിൽ എത്തിച്ചേരുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്ലിനിക്കൽ സൗകര്യങ്ങളോടുകൂടിയുള്ള ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ച് അർഹരായവർക്ക് സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രവേശനം പാസുകൾവഴി നിയന്ത്രിച്ചിട്ടുണ്ട്. 90082105, 65015834, 99170905 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പാസുകൾ കരസ്ഥമാക്കാം.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ബി.എസ്. പിള്ള (പ്രസി), വഹാബ് റഹ്മാൻ (ജന. സെക്ര),കെ.ജി. ശ്രീകുമാർ (പ്രോഗ്രാം കൺവീനർ), സതീഷ് സി. പിള്ള (സുവനീർ കൺവീനർ), ഗോപാലകൃഷ്ണൻ, എസ്.എസ്. സുനിൽ, അരുൺസോമൻ, ഹരി പത്തിയൂർ, സിനിജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.