കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) ‘കേരളോത്സവം’ നോട്ടീസ് പ്രകാശനവും റാഫിൾ കൂപ്പൺ വിതരണവും നടത്തി. പ്രോഗ്രാം കൺവീനർ നവാസ് സൈനുവിന്റെ കൈയിൽനിന്ന് കെ.ബി.ടി പ്രസിഡൻറ് ഇക്ബാൽ വെട്ടുപാറ നോട്ടീസ് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ആദ്യകൂപ്പൺ വിതരണം കെ.ബി.ടി ട്രഷറർ ലതീഷ് ജനറൽ സെക്രട്ടറി തോമസ് അങ്കമാലിക്ക് കൈമാറി.
സെപ്റ്റംബർ 15ന് മൂന്നു മുതൽ സബാഹിയ ടെന്റിൽ വെച്ചാണ് ‘കേരളോത്സവം’ പരിപാടി. ചടങ്ങിന് കെ.ബി.ടി വൈസ് പ്രസിഡന്റ് റെനി വർഗീസ് നേതൃത്വം വഹിച്ചു. പ്രോഗ്രാം ജോയൻറ് കൺവീനർമാരായ ഷാഫി സാൽമിയ, അരുൺ രാമചന്ദ്രൻ (ഉണ്ണി), റഹീം, മജീദ്, ഫിറോഷ്, ജോയൻറ് സെക്രട്ടറിമാരായ ദിലീപ്, സിദ്ദീഖ്, പാനൽ കൺവീനർമാരായ ഷംസു, സതീശൻ, ശ്രീജിത്ത്, ജോബി ജോസ്, നജീബ് യൂനിസ്, ഷിജിൻ, ഷൈജൻ, അർഷാദ്, ഇർഷാദ് ചാലിയം, കമ്മിറ്റിയംഗം അഫ്സൽ അഷറഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.