കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയയും മെഡിക്കൽ വിങ്ങും സംയുക്തമായി 26ന് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
രാവിലെ ഏഴു മുതൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രവാസ ലോകത്തെ ആകസ്മിക മരണങ്ങൾ - അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും, പ്രവാസവും മാനസികാരോഗ്യവും എന്നീ വിഷയങ്ങളിൽ മെഡിക്കൽ വിങ് കൺവീനർമാരായ വിജേഷ് വേലായുധനും ശ്യാം പ്രസാദും ക്ലാസുകൾ നയിക്കും. സൗജന്യ പ്രമേഹ - രക്തസമ്മർദ പരിശോധനയും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.