കെ.​ഡി.​എ​ൻ.​എ ഇ​ഫ്​​താ​ർ സം​ഗ​മ​ം

കെ.ഡി.എൻ.എ ഇഫ്താർ സംഗമം

കുവൈത്ത് സിറ്റി: മാനവികതയാണ് ഇസ്ലാം പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രമുഖ ‌പണ്ഡിതനും വാഗ്മിയുമായ അബ്ദുറഹ്മാൻ തങ്ങൾ പറഞ്ഞു.

കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് സമൂഹ നോമ്പുതുറയിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇഫ്താർ സംഗമങ്ങൾ പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കാനുതകുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും ജനറൽ കൺവീനർ എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ബി.എസ്. പിള്ള (ഒ.ഐ.സി.സി), ഹാരിസ് വള്ളിയോത്ത് (കെ.എം.സി.സി), പി.ടി. അഷ്റഫ് (എം.ഇ.എസ്), അൽ മുല്ല എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, മെട്രോ മെഡിക്കൽ പ്രതിനിധികൾ സംസാരിച്ചു.

ഇഫ്‌താർ ജോയൻറ് കൺവീനർമാരായ മൻസൂർ ആലക്കൽ, ഫിറോസ് നാലകത്ത്, കേന്ദ്ര ഭാരവാഹികളായ സഹീർ ആലക്കൽ, രാമചന്ദ്രൻ, ടി.എം. പ്രജു, തുളസീധരൻ തോട്ടക്കര, ഹനീഫ കുറ്റിച്ചിറ, ശ്യാം പ്രസാദ്, റൗഫ് പയ്യോളി, പ്രത്യുമ്നൻ, കെ.ടി. സമീർ, ഷംസീർ, ഏരിയ ഭാരവാഹികളായ ഷൗക്കത്ത്, ഷാജഹാൻ, ജമാൽ, സാലിഹ്, വിമൻസ് ഫോറം ഭാരവാഹികളായ ഷാഹിന സുബൈർ, രജിത തുളസീധരൻ, ആൻഷീറ സുൽഫിക്കർ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KDNA Iftar Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.