കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്റ്റ് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 - 2025 വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമരിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.പി. സുൽഫിക്കർ, തുളസീധരൻ, എ.സി. ഉമ്മർ, മുഹമ്മദ് അഷ്റഫ്, ബാബു പൊയിൽ, റജീസ് സ്രാങ്കിന്റകം, ഷാജഹാൻ, ഹമീദ് പാലേരി, ജമാലുദ്ദിൻ, ലീന റഹ്മാൻ, പ്രത്യുമ്നൻ, റൗഫ് പയ്യോളി, കെ.ടി. സമീർ, പി.എസ്. ഷമീർ, സന്ധ്യ ഷിജിത്, രജിത തുളസീധരൻ, വി.എ. ഷംസീർ എന്നിവർ ആശംസകൾ അറിയിച്ചു. സുബൈർ എം.എം സ്വാഗതവും മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: സന്തോഷ് പുനത്തിൽ (പ്രസി),ഫിറോസ് നാലകത്ത് (ജന. സെക്ര), മൻസൂർ ആലക്കൽ (ട്രഷ.),അസീസ് തിക്കോടി, ടി.എം.പ്രജു, ഷിജിത് കുമാർ ചിറക്കൽ (വൈ. പ്രസി.), ശ്യാം പ്രസാദ് (മെംബർഷിപ് ഡാറ്റ, ഐ.ടി), ഉബൈദ് ചക്കിട്ടക്കണ്ടി (ചാരിറ്റി ആൻഡ് വെൽഫയർ), ഇല്യാസ് തോട്ടത്തിൽ (ആർട്സ് ആൻഡ് കൾച്ചർ), രാമചന്ദ്രൻ പെരിങ്ങളം (സ്പോർട്സ്), ആർ.എൻ. ഷൗക്കത്ത് (ഓഡിറ്റർ) ബഷീർ ബാത്ത, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ (അഡ്വൈസറി ബോർഡ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.