കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും വാഗ്മിയുമായ അബ്ദുല്ല വടകര റമദാൻ സന്ദേശം നൽകി. ആക്സിഡന്റ് കെയറിന്റെയും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരുന്നു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബി.എസ്. പിള്ള (ഒ.ഐ.സി.സി), അജ്നാസ് (കല), ഷാഫി (കെ.ഐ.ജി), നിക്സൺ ജോർജ് (മീഡിയ), ഷിജിത് (കെ.ഡി.എ), ജോസഫ് പണിക്കർ, ഹബീബുല്ല മുറ്റിച്ചൂർ, ഇഫ്താർ പ്രോഗ്രാം കൺവീനർ തുളസീധരൻ തോട്ടക്കര, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി എന്നിവർ ആശംസ നേർന്നു. സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ബിസിനസ്, ആതുരാലയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ പങ്കെടുത്തു.
കെ.ഡി.എൻ.എ ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ട്രഷറർ ഷിജിത് ചിറക്കൽ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂർ കമ്പയറിങ് നിർവഹിച്ചു. ഇഫ്താർ പ്രോഗ്രാം ജോയന്റ് കൺവീനർ റഊഫ് പയ്യോളി, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർമാർ, കേന്ദ്ര ഭാരവാഹികൾ, വിമൻസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്തിന്റെ നേതൃത്വത്തിലുള്ള വനിത പ്രവർത്തകൾ, വിവിധ ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.