കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ആറാമത് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. പരേതനായ മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിന്റെ പേരിലാണ് ഇത്തവണത്തെ അവാർഡ്. കാഷ് അവാർഡും ഫലകവും തൃക്കരിപ്പൂർ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹാളിൽ നടത്തിയ പരിപാടിയിൽ വിതരണം ചെയ്തു. അവാർഡ് കമ്മിറ്റി കൺവീനർ മുനീർ കുനിയ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഗീർ തൃക്കരിപ്പൂരിന്റെ മകൾ ഡോ. സുആദ് മുഖ്യാതിഥിയായി. ഉപദേശക സമിതി അംഗം ഹമീദ് മധുർ സംഘടനപ്രവർത്തനം വിശദീകരിച്ചു. മുൻ ചീഫ് കോഓഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ സഗീർ തൃക്കരിപ്പൂരിനെ അനുസ്മരിച്ചു. ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, സെൻട്രൽ എക്സിക്യൂട്ടീവ് അംഗം പുഷ്പരാജ്, മുൻ വൈസ് ചെയർമാൻ മൊയ്ദു ഇരിയ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള മെമന്റോയും ഉപഹാരവും പ്രവർത്തക സമിതി അംഗങ്ങളായ ഇക്ബാൽ പെരുമ്പട്ട, സുമേഷ് രാജ്, സുരേന്ദ്രൻ മുങ്ങത്, മുരളി വാഴക്കോടൻ, അഷ്റഫ് കോളിയടുക്കം, റസാഖ് ചെമ്മനാട്, ഉമ്മർ ഉപ്പള, യൂസഫ് ഓർച്ച, കെ.പി. ബാലൻ, പി.വി. ബാബു എന്നിവർ നൽകി. എൻ.എ. മുനീർ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പ്രോഗ്രാം കൺവീനർ ഹനീഫ പാലായി സ്വാഗതവും റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.