കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ വർണാഭമായ കലാസാംസ്കാരിക പരിപാടികളോടെ ഈദ് ഓണോത്സവം 2023 സംഘടിപ്പിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷം സാംസ്കാരിക നായകൻ ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. ഓണപ്പാട്ട് ആലാപനം, നാടൻപാട്ട്, കോൽക്കളി, നൃത്തപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കേരളത്തനിമയോടെ അത്തപ്പൂക്കളം, ഓണസദ്യ എന്നിവയും ഒരുക്കി.സാംസ്കാരിക സമ്മേളനത്തിൽ കെ.ഇ.എ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ മധു മാഹി, അജിത് പൊയിലൂർ, വനിത ചെയർപേഴ്സൻ വനജ രാജൻ, കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സക്കീർ പുത്തൻ പാലത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോയ്സ് മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ സുനീഷ് മാത്യു ആമുഖപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് രൂപേഷ് തോട്ടത്തിൽ, ജയകുമാർ ഫൈസൽ, റഷീദ്, സജീവൻ, ഖാലിദ്, സുധീർ, ജയ്മോൻ, വനിത വേദി സെക്രട്ടറി പ്രീത ഹരി എന്നിവർ നേതൃത്വം നൽകി. ട്രഷറർ വിനോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.