കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ കു​ടും​ബ​സം​ഗ​മം

കെ.ഇ.എ ഖൈത്താൻ ഏരിയ കുടുംബസംഗമം നടത്തി

കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി 'ഉത്സവപ്പിറ്റേന്ന്' കുടുംബസംഗമം കബദ് റിസോർട്ടിൽ അരങ്ങേറി. റാഫി കല്ലായി - നൗഷാദ് തിടിൽ സംഘം അവതരിപ്പിച്ച 'നീയും നിലാവും' സംഗീത പരിപാടിക്ക് മിഴിവേകി.

രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്ത സംഗമം ഏരിയ ഭാരവാഹികളായ കാദർ കടവത്ത്, എസ്.എം. ഹമീദ്, കബീർ മഞ്ഞംപാറ, യാദവ് ഹോസ്ദുർഗ്, സമ്പത്ത് മുള്ളേരിയ, കൃഷ്ണകുമാർ, രാജേഷ്, സാജിദ് സുൽത്താൻ, അഷ്റഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, ഇല്യാസ് തുടങ്ങിയവർ നിയന്ത്രിച്ചു.

സമ്മാനദാന ചടങ്ങ് സംഘടന ആക്ടിങ് പ്രസിഡന്റ് ഹാരിസ് മുട്ടുന്തല ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് അംഗം സലാം കളനാട്, ഹമീദ് മധൂർ, കേന്ദ്ര ആക്ടിങ് സെക്രട്ടറി ശ്രീനിവാസൻ, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര എന്നിവർ സന്നിഹിതരായിരുന്നു. കബീർ മഞ്ഞംപാറ നന്ദി പറഞ്ഞു. സാജി ഖാലിദിന് സലാം കളനാട് ഉപഹാരം കൈമാറി.

Tags:    
News Summary - KEA Khaitan Area Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.