കുവൈത്ത് സിറ്റി: കെഫാക് ഇന്നവേറ്റിവ് മാസ്റ്റേഴ്സ്-സോക്കർ ലീഗ് സീസൺ മത്സരങ്ങൾ പുരോഗമിക്കുന്നു. സോക്കർ ലീഗിൽ ഗ്രൂപ് ബിയിൽനിന്ന് ൈഫ്ലറ്റേഴ്സ് എഫ്.സി, റൗദ എഫ്.സി, സിൽവർ സ്റ്റാർസ് എഫ്.സി, ബിഗ്ബോയ്സ് ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു.
മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ് എയിൽനിന്ന് സോക്കർ കേരള, ബ്ലാസ്റ്റേഴ്സ് കുവൈത്ത്, സ്പാർക്സ് എഫ്.സി, മാക് കുവൈത്ത് എന്നീ ടീമുകളും ഗ്രൂപ് ബിയിൽനിന്ന് സി.എഫ്.സി സാൽമിയ, ൈഫ്ലറ്റേഴ്സ് എഫ്.സി, യങ് ഷൂട്ടേഴ്സ് അബ്ബാസിയ, മലപ്പുറം ബ്രദേഴ്സ് ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.
മത്സരങ്ങളിലെ മികച്ച കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ ആമിർ (മെറിറ്റ് അൽശബാബ്), നൗഷാദ് (സ്പാർക്സ് എഫ്.സി), ഗോപിനാഥൻ (ബിഗ്ബോയ്സ് എഫ്.സി), അഖിൽ (സോക്കർ കേരള), ലത്തീഫ് (യങ് ഷൂട്ടേഴ്സ്), സുനിൽ (സിയസ്കോ കുവൈത്ത്), നൗഫൽ (മാക് കുവൈത്ത്), എന്നിവരെയും സോക്കർ ലീഗിൽ നസീം (റൗദ എഫ്.സി), ഷാനവാസ് (സിയസ്കോ കുവൈത്ത്), മുഹ്സിൻ (ൈഫ്ലറ്റേഴ്സ് എഫ്.സി), നൂർ മുഹമ്മദ് (ബിഗ്ബോയ്സ് എഫ്.സി) എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.