കുവൈത്ത് സിറ്റി: പൗരന്മാരുടെ ആശയ വ്യക്തിത്വത്തെ വേട്ടയാടുന്നതാണ് ഫാഷിസത്തിെൻറ തന്ത്രങ്ങളെന്ന് ഹൈകോടതി റിട്ട. ജഡ്ജി ബി. കെമാൽ പാഷ പറഞ്ഞു. ‘മതേതരത്വം മരണമണി മുഴങ്ങുന്നുവോ’ എന്ന തലക്കെട്ടിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ രാഷ്ട്രീയം രാജ്യത്തിെൻറ ഭരണത്തെ സ്വാധീനിക്കുന്നതാണ് സമകാല മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളി.
ജാതിയെയും മതത്തെയും ദേശീയതക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത ശക്തമാണ്. ഇന്ത്യൻ പൗരന്മാർക്ക് ഏതു മത ആദർശ ജീവിതത്തിനും ഭരണ ഘടനാനുസൃതമായ അവകാശമുണ്ടെന്നിരിക്കെ വർഗീയത പടർത്താനുള്ള തന്ത്രങ്ങൾ മതേതര പൊതുബോധം തിരിച്ചറിയണമെന്ന് കെമാൽ പാഷ സൂചിപ്പിച്ചു. സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ടി.വി. ഹിക്മത്ത് (കല), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), ചെസ്സിൽ ചെറിയാൻ രാമപുരം (ജി.പി.സി.സി), അബ്ദുറഹ്മാൻ തങ്ങൾ (ഐ.ഐ.സി), ഫസീഉല്ല (ഫ്രൈഡേ ഫോറം), സത്താർ കുന്നിൽ (ഐ.എം.സി.സി), സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു. ഐ.ഐ.സി ചെയർമാൻ വി.എ. മൊയ്തുണ്ണി കടവല്ലൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് മുഹമ്മദ് അരിപ്ര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി എൻജി. ഫിറോസ് ചുങ്കത്തറ നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് സലീം ഖിറാഅത്ത് നടത്തി. ഇന്ത്യയുടെ സ്വാതന്ത്രത്തിനുവേണ്ടി അത്യധ്വാനം ചെയ്ത ദലിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തി അകാരണമായി വേട്ടയാടുന്നത് അരക്ഷിതാവസ്ഥ മാത്രമാണ് സമ്മാനിക്കുകയെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. ജാബിർ അമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.