കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻറ്സ് അസോസിയേഷൻ (കേര) ഈ വർഷത്തെ ഓണാഘോഷം "ഈ ഓണം നല്ലോണം 2023" സംഘടിപ്പിച്ചു. അബ്ബാസിയിലുള്ള ഓക്സ്ഫോർഡ് പാകിസ്താൻ സ്കൂളിൽ നടന്ന പരിപാടി കേര പ്രസിഡന്റ് ബെന്നി കെ.ഓ യുടെ അധ്യക്ഷതയിൽ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കുവൈത്തിലെ സ്കൂളുകളിൽനിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ, ബിജു, അനിൽകുമാർ, ജേക്കബ്, അനിൽ എസ്.പി, ലിസ്റ്റി ആൻസൻ, നൈജിൽ എന്നിവർ കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടർന്ന് നാട്ടിൽനിന്നു വന്ന പിന്നണി ഗായകനായ പ്രകാശ് സാരംഗിന്റെയും, നടനും, മിമിക്രി കലാകാരനുമായ രാജേഷ് കടവന്ത്രയുടെയും കുവൈത്തിലെ പ്രമുഖ മ്യൂസിക് ബാൻഡായ ഡിലൈറ്റും കൂടി അവതരിപ്പിച്ച ഗാനമേളയും, മിമിക് ഷോയും പരിപാടിയെ വർണാഭമാക്കി.
കലാസദൻ അവതരിപ്പിച്ച നാടൻ പാട്ട്, തെയ്യം കൂടാതെ കേര കുടുംബാംഗങ്ങളുടെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. വനിത വേദി കൺവീനർ ഡെയ്സി ബെന്നി ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ആൻസൻ പത്രോസ് സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.