കുവൈത്ത് സിറ്റി: റമദാനെ സ്വാഗതംചെയ്ത് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ‘അഹ്ലൻ വ സഹ്ലൻ’ പരിപാടി വെള്ളിയാഴ്ച റിഗെയിലെ കുവൈത്ത് മതകാര്യ മന്ത്രാലയം ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 6.15ന് പി.എൻ. അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പരിപാടി ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുത്വൈരി ഉദ്ഘാടനം ചെയ്യും.
നോമ്പ്, ഖുർആൻ, സകാത്ത് എന്നീ വിഷയങ്ങളിൽ ഫർഹാൻ അബ്ദുല്ലത്തീഫ്, ടി.പി. ഷഫീഖ്, അബ്ദുറഹ്മാൻ അബ്ദുലത്തീഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. പ്രഭാഷണങ്ങൾക്കുശേഷം ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.