കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് മാ​ധ്യ​മ​പ​രി​ച​യ ശി​ൽ​പ​ശാ​ല​യി​ൽ ടി.​വി. ഹി​ക്മ​ത്ത് സം​സാ​രി​ക്കു​ന്നു

കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് മാ​ധ്യ​മ​പ​രി​ച​യ ശി​ൽ​പ​ശാ​ല

കു​വൈ​ത്ത് സി​റ്റി: കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്കാ​യി മാ​ധ്യ​മ​പ​രി​ച​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ കു​വൈ​ത്തി​ലെ പ്ര​ധാ​ന പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

‘മാ​ധ്യ​മ പ​രി​ച​യം’ എ​ന്ന് പേ​രി​ട്ട ശി​ൽ​പ​ശാ​ല​യി​ൽ ടി.​വി. ഹി​ക്മ​ത്ത് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ഗ​ൾ​ഫ് മാ​ധ്യ​മം ബ്യൂ​റോ ഇ​ൻ​ചാ​ർ​ജ് അ​സ്സ​ലാം പി., ​വി​ബ്ജി​യോ​ർ ടി.​വി എ​ഡി​റ്റ​ർ മു​നീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​നു​ക​ളു​ടെ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ ഷാ​ജ​ഹാ​ൻ, സു​ജി​ത് സു​രേ​ശ​ൻ, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ എ​ന്നി​വ​ർ സ​ദ​സ്യ​രു​മാ​യി സം​വ​ദി​ച്ചു. അ​നി​ൽ കെ. ​ന​മ്പ്യാ​ർ ന​ന്ദി പ​റ​ഞ്ഞു. സ​ത്താ​ർ കു​ന്നി​ൽ, ര​ഘു പേ​രാ​മ്പ്ര, ശ്രീ​ജി​ത്ത്, റ​സാ​ക്ക്, സ​ലിം കോ​ട്ട​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kerala Press Club Kuwait Media Literacy Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.