കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കെ.ഐ.സി റമദാന്‍ പ്രഭാഷണവും സില്‍വര്‍ ജൂബിലി പദ്ധതി സമര്‍പ്പണവും

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമദാന്‍ പ്രഭാഷണവും സിൽവർ ജൂബിലി പദ്ധതി സമർപ്പണവും സംഘടിപ്പിക്കുന്നു.

'സത്യം സമർപ്പണം സാക്ഷാത്കാരം' തലക്കെട്ടിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി വലിയുദ്ദീന്‍ ഫൈസി വാഴക്കാട് റമദാന്‍ പ്രഭാഷണം നിര്‍വഹിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഒമ്പത് മുതല്‍ മംഗഫ് നജാത്ത് മോഡല്‍ സ്കൂൾ ഓഡിറ്റോറിയത്തിലും അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തിലുമാണ് പരിപാടി. 'പ്രവാസത്തിലും പ്രഭ പരത്തിയ കാല്‍ നൂറ്റാണ്ട്' തലക്കെട്ടിൽ നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായുള്ള പ്രധാന പദ്ധതികളുടെ സമർപ്പണോദ്ഘാടനം അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സെര്‍വൻറ് അഡോപ്ഷൻ, പി.എസ്.സി പരിശീലനം, ജേണലിസം ട്രെയിനിങ്, കുടിവെള്ള പദ്ധതി, ഭവന നിര്‍മാണ സഹായം, ആംബുലന്‍സ്,

സമൂഹ വിവാഹം, പുസ്തക പ്രകാശനം, കെ.ഐ.സി പെന്‍ഷന്‍, ഉപഹാര സമര്‍പ്പണം, സ്വയംതൊഴില്‍ പദ്ധതി, സ്ഥാപക നേതാക്കളെ ആദരിക്കല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, യൂനിറ്റി കോണ്‍ഫറന്‍സ് തുടങ്ങിയ പദ്ധതികളും പരിപാടികളുമാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നതെന്ന് ഭാരാവാഹികള്‍ അറിയിച്ചു.

വാര്‍ത്തസമ്മേളനത്തില്‍ കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, സെക്രട്ടറി നിസാര്‍ അലങ്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - KIC Ramadan Lecture and Silver Jubilee Project Dedication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.