കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ പെരുന്നാൾ ദിനത്തിൽ കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി പെരുന്നാൾ പൊലിവ് സംഘടിപ്പിച്ചു.ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. നോമ്പിലൂടെ നേടിയെടുത്ത എല്ലാ നന്മകളും തുടർന്നുള്ള ജീവിതത്തിലും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം ഉണർത്തി.
മുഖ്യാതിഥികളായി 'സീ കേരളം സരിഗമപ' ഫെയിം അക്ബർ ഖാൻ, 'കൈരളി കുട്ടിപ്പട്ടുറുമാൽ' ഫെയിം മെഹ്റിൻ എന്നിവർ പെരുന്നാൾ വിശേഷങ്ങൾ പങ്കുവെക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. വി.എസ്. നജീബ്, യാസിർ, റദ്വ ആസിഫ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.
ഇതോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ യാസിറും വനിത വിഭാഗത്തിൽ ഫെമിന അഷ്റഫും കുട്ടികളുടെ വിഭാഗത്തിൽ റദ്വ, ആസിഫ് എന്നിവരും വിജയികളായി. കെ.ഐ.ജി ഫർവാനിയ ഏരിയ റമദാനിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പരിപാടിയിൽ മെഹ്റിൻ പ്രഖ്യാപിച്ചു.
സദ്റുദ്ദീൻ കൺവീനറായ പരിപാടിയിൽ സിജിൽ ഖാൻ അവതാരകനായി. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും ഹഫീസ് പാടൂർ നന്ദിയും പറഞ്ഞു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന പരിപാടിക്ക് ഹസീബ്, എം.എ. ഖലീൽ, റസാഖ് എന്നിവർ സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.