കുവൈത്ത് സിറ്റി: വിനോദവും വിജ്ഞാനവും ഒരുമിപ്പിച്ചും, മനുഷ്യന് മനുഷ്യരോടും ദൈവത്തോടുമുള്ള ബാധ്യകളെ ഓർമിപ്പിച്ചും കെ.ഐ.ജി കുവൈത്ത് ബൽഖീസ് യൂനിറ്റ് സ്നഹസംഗമം നടത്തി. ‘രിബാത്വ്’ എന്ന തലതെട്ടിൽ രണ്ടു ദിവസങ്ങളിലായി കബദ് റിസോർട്ടിൽ നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. യൂനിറ്റ് പ്രസിഡന്റ് ജസീൽ ചെങ്ങളാൻ അധ്യക്ഷത വഹിച്ചു. ഷാസിൻ മുഹമ്മദ് ഖിറാഅത്ത് നടത്തി. മക്കൾക്ക് മാതാപിതാക്കളുമായുള്ള ബാധ്യതയെക്കുറിച്ചും അവരോടുള്ള കടപ്പാടുകളെക്കുറിച്ചും മുഖ്യ വിഷയാവതരണത്തിൽ സമീർ കോക്കൂർ ഓർമപ്പെടുത്തി.
ഫൈസൽ മഞ്ചേരിയുടെ മാതാവ് സ്വാബിറ ഹസ്സന് പരിപാടിയിൽ സ്വീകരണം നൽകി. അടിയന്തരാവസ്ഥ കാലങ്ങളിൽ നാട്ടിലുണ്ടായ അനുഭവങ്ങൾ അവർ സദസ്സുമായി പങ്കുവെച്ചു. ക്വിസ് മത്സരങ്ങൾക്ക് റസാഖ് എൻ.പി. നേതൃത്വം നൽകി. റാഫി കല്ലായി, നൗഫൽ എം.എം, മജീദ് എന്നിവർ സംഗീത വിരുന്നൊരുക്കി. സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും, കൺവീനർ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ഷൈമ സയ്യിദ്, സബീന റസാഖ്, ദിനാ നാസർ എന്നിവർ വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.