കുവൈത്ത് സിറ്റി: 'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി സിറ്റി ഏരിയ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം നിർവഹിച്ചു.
പണ്ഡിതനും എഴുത്തുകാരനുമായ ജി.കെ. എടത്തനാട്ടുകര സൗഹൃദഭാഷണം നടത്തി. മനുഷ്യജീവിതത്തിലെ വിവിധ ഘട്ടങ്ങളായ ഗർഭകാലം, ജനന ശേഷമുള്ള ജീവിതം, മരണാനന്തര ജീവിതം എന്നിവയെ യുക്തിസഹമായി വിവരിച്ച അദ്ദേഹം, സൃഷ്ടിയിലൂടെ സ്രഷ്ടാവിനെ അറിയണമെന്നും അതുവഴിയാണ് ജീവിത വിജയം കൈവരിക്കുകയെന്നും ബോധ്യപ്പെടുത്തി. ഏരിയ സെക്രട്ടറി എഫ്.എം. ഫൈസൽ സ്വാഗതം പറഞ്ഞു. ഉമർ ഫാറൂഖ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ദഅവ കൺവീനർ ഷാജി ആലുവ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.