കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിെൻറയും കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ തീര ശുചീകരണം നടത്തി. ശർക്കിലെ കുവൈത്ത് ടവറിന് സമീപമുള്ള കടൽത്തീരത്താണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കുവൈത്തിൽ ആരംഭിച്ച പരിസ്ഥിതി ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത് ഡൈവ് ടീമിെൻറയും വിദേശകാര്യ മന്ത്രാലയത്തിെൻറയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പരിപാടിയിൽ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിൽപരം ആളുകൾ പങ്കടുത്തു.
കേരള ഇസ്ലാമിക് ഗ്രൂപ് വൈസ് പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി എജുക്കേഷൻ ബോർഡ് കൺവീനർ അബ്ദുൽ റസാഖ് നദ്വി, കുവൈത്ത് ഡൈവ് ടീം അംഗം തരീഖ് അദ്ദുഐജ് എന്നിവർ സംസാരിച്ചു.
റമീസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ശാഫി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് മഹ്നാസ് മുസ്തഫ, ട്രഷറർ ഹഷീബ്, കുവൈത്ത് ഡൈവ് ടീം തലവൻ വലീദ് ഫാദിൽ അൽ ഫാദിൽ, അബു അഹ്മദ് എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.