ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഔ​ക്കാ​ഫ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നാ​സ​ർ

അ​ൽ-​മു​തൈ​രി നി​ർ​വ​ഹി​ക്കു​ന്നു

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഖു​ർ​ആ​ൻ ഹ​ദീ​ഥ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ 42ാമ​ത് ഘ​ട്ടം പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഔ​ക്കാ​ഫ് അ​ണ്ട​ർ സെ​ക്ര​ട്ട​റി നാ​സ​ർ അ​ൽ-​മു​തൈ​രി നി​ർ​വ​ഹി​ച്ചു.

2023 ഒ​ക്ടോ​ബ​ർ 13 വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ശേ​ഷം കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ഖു​തു​ബ ന​ട​ത്ത​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ൽ വെ​ച്ചു ന​ട​ക്കും.

ഖു​ർ​ആ​നി​ലെ ആ​റാം അ​ധ്യാ​യം സൂ​റ​ത്തു​ൽ അ​ൻ​ആം ഒ​ന്നു മു​ത​ൽ 55 വ​രെ​യു​ള്ള ആ​യ​ത്തു​ക​ൾ ആ​ണ് പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് ആ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. കെ.​കെ.​ഐ.​സി ജു​മാ ഖു​ത്തു​ബ ന​ട​ക്കു​ന്ന പ​ള്ളി​ക​ളി​ൽ വെ​ച്ച് ജു​മു​അ​ക്കു​ശേ​ഷം പ​ഠി​താ​ക്ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് സെ​ന്‍റ​ർ വെ​ബ്സൈ​റ്റ് ആ​യ www.ayaathqhlc. com ൽ ​പ​രീ​ക്ഷ​യു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഹാ​ൻ​ഡ്ബു​ക്കും ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ള​രെ എ​ളു​പ്പ​ത്തി​ലും ഒ​റ്റ​വാ​ക്കി​ൽ ഉ​ത്ത​രം എ​ഴു​തു​ന്ന രീ​തി​യി​ലും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വ്വേ​റെ​യു​മാ​യി കൊ​ണ്ടാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KKIC Quran Knowledge Test Online Registration Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.