കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പരിശുദ്ധ ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ ഹദീഥ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ഔക്കാഫ് അണ്ടർ സെക്രട്ടറി നാസർ അൽ-മുതൈരി നിർവഹിച്ചു.
2023 ഒക്ടോബർ 13 വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ മലയാള ഖുതുബ നടത്തപ്പെടുന്ന പള്ളികളിൽ വെച്ചു നടക്കും.
ഖുർആനിലെ ആറാം അധ്യായം സൂറത്തുൽ അൻആം ഒന്നു മുതൽ 55 വരെയുള്ള ആയത്തുകൾ ആണ് പരീക്ഷയുടെ സിലബസ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. കെ.കെ.ഐ.സി ജുമാ ഖുത്തുബ നടക്കുന്ന പള്ളികളിൽ വെച്ച് ജുമുഅക്കുശേഷം പഠിതാക്കൾക്കായി ക്ലാസുകൾ ഉണ്ടായിരിക്കും.
ഖുർആൻ ഹദീസ് ലേണിങ് സെന്റർ വെബ്സൈറ്റ് ആയ www.ayaathqhlc. com ൽ പരീക്ഷയുടെ പഠനത്തിനാവശ്യമായ ഹാൻഡ്ബുക്കും രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വളരെ എളുപ്പത്തിലും ഒറ്റവാക്കിൽ ഉത്തരം എഴുതുന്ന രീതിയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയുമായി കൊണ്ടാണ് പരീക്ഷകൾ നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.