45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക് പോവുന്ന പ്രഥമ വൈസ് പ്രസിഡൻറ്​ മുഹമ്മദ് അലി തിരുവങ്ങൂരിന്​ സംഘടന നൽകിയ യാത്രയയപ്പ്

മുഹമ്മദ് അലി തിരുവങ്ങൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: 45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക് പോവുന്ന കുവൈത്ത്​ കേരള മുസ്​ലിം അസോസിയേഷൻ (കെ.കെ.എം.എ) പ്രഥമ വൈസ് പ്രസിഡൻറ്​ മുഹമ്മദ് അലി തിരുവങ്ങൂരിന്​ സംഘടന യാത്രയയപ്പ്​ നൽകി. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ സ്നേഹോപഹാരം നൽകി.

കേന്ദ്ര നേതാക്കളായ പി.കെ. അക്ബർ സിദ്ദീഖ്, വൈസ് ചെയർമാന്മാരായ അബ്​ദുൽ ഫത്താഹ് തയ്യിൽ, മുസ്തഫ ഹംസ എന്നിവരും ഇബ്രാഹിം കുന്നിൽ, കേന്ദ്ര പ്രസിഡൻറ്​ എ.പി. അബ്​ദുൽ സലാം, വർക്കിങ്​ പ്രസിഡൻറുമാർ കെ. ബഷീർ, ബി.എം. ഇക്ബാൽ, ട്രഷറർ സി. ഫിറോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി വി.എച്ച്​. മുസ്തഫ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.