കെ.കെ.എം.എ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു

കുവൈത്ത്​ സിറ്റി: കെ.കെ.എം.എയുടെ ആദ്യ ചാർ​േട്ടഡ്​ വിമാനം കുവൈത്തിൽനിന്ന്​ പറന്നുയർന്നു. ഗര്‍ഭിണികളും, രോഗികളും, പ്രായമായവരും ജോലി നഷ്ടപ്പെട്ടവരുമായ പ്രവാസികളെയും കൊണ്ടാണ്​ വിമാനം കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നത്​. ​​െഎ.ടി.എൽ വേൾഡ്​ ട്രാവൽസുമായി സഹകരിച്ചായിരുന്നു സർവീസ്​.

വൈകീട്ട്​ 5.30നാണ്​ വിമാനം യാത്രതിരിച്ചത്​. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഒരു പൊന്‍തൂവലാണ് ഇതെന്ന് കെ.കെ.എം.എ വാർത്താക്കുറിപ്പില്‍ പറഞ്ഞു. കണ്ണൂർ, കൊച്ചി, കേന്ദ്രങ്ങളിലേക്കും കൂടുതൽ ചാർട്ടേഡ് സർവീസുകൾ നടത്തുവാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തിവരുന്നതായി ഭാരവാഹികൾ വ്യക്​തമാക്കി.

Tags:    
News Summary - kkma chartered flight took off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.