കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് മാതൃകയായ സാമൂഹിക പ്രവർത്തകനായിരുന്നു അന്തരിച്ച സഗീർ തൃക്കരിപ്പൂരെന്ന് അദ്ദേഹം അനുസ്മരിച്ചു. നല്ല സാമൂഹിക പ്രവർത്തകർക്കും സംഘടനകൾക്കും ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം കൈകോർത്ത് വലിയ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 75ാമത് ഇന്ത്യൻ സ്വാത്രന്ത്യ ദിനം, ഇന്ത്യ -കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷം എന്നിവയോടനുബന്ധിച്ചും കെ.കെ.എം.എ നേതാവ് സഗീർ തൃക്കരിപ്പൂരിെൻറ സ്മരണാർഥവുമാണ് രക്തദാന ക്യാമ്പ് ഒരുക്കിയത്. 200ലേറെ പേർ പെങ്കടുത്തു. കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജാബിരിയ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോ. അസ്മ റാഫത് അൽസാവി ആശംസ നേർന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.എച്ച്. റാത്തോർ സംബന്ധിച്ചു. കെ.കെ.എം.എയുടെ ഉപഹാരം ഇന്ത്യൻ അംബാസഡർ സിബി ജോർജ്, ഡോ. അസ്മ, ബദർ അൽ സമ ഹോസ്പിൽ പ്രതിനിധി എന്നിവർക്ക് യഥാക്രമം കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡൻറ് ബി.എം. ഇഖ്ബാൽ, ട്രഷറർ സി. ഫിറോസ് എന്നിവർ സമ്മാനിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.സി. ഗഫൂർ സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു. സംസം റഷീദ്, വി.കെ. ഗഫൂർ, ഷാഹിദ് ലബ്ബ, വി. അബ്ദുൽ കരീം, എൻ. അബ്ദുൽ റസാഖ്, ഷാഫി ഹവല്ലി എന്നിവർ നേതൃത്വം നൽകി. കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിൽനിന്ന് രജിസ്റ്റർ ചെയ്തവർക്ക് വ്യത്യസ്ത സമയം നൽകി മികച്ച ഒരുക്കത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.