കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ പ്രസിഡൻറ് കെ.സി. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
അനസ് ആയാർ തങ്ങൾ ഖിറാഅത്ത് നടത്തി. തുടർന്ന് നടന്ന ക്യാമ്പ് മുൻ കേന്ദ്ര പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ നിയന്ത്രിച്ചു. സാമൂഹിക രംഗത്ത് നേതൃത്വം വഹിക്കുന്നവർക്ക് ഉണ്ടാകേണ്ട ഗുണങ്ങൾ ഓൺലൈൻ ക്ലാസിൽ പ്രമുഖ പരിശീലകൻ ശ്രീകാന്ത് വാസുദേവ് വിവരിച്ചു. പതിറ്റാണ്ടുകളുടെ കെ.കെ.എം.എ സംഘടന ചരിത്രം 'മൈൽ സ്റ്റോൺ' പവർ പോയൻറ് പ്രസേൻറഷൻ അവതരിപ്പിച്ചു.
പ്രതിസന്ധി കാലത്തും പ്രവാസികൾക്കുവേണ്ടി ചെയ്ത വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള 'കെ.കെ.എം.എ ഹൈലൈറ്റ്സ്' ട്രഷറർ സി. ഫിറോസ് അവതരിപ്പിച്ചു. '20ാം വർഷം 20,000 അംഗങ്ങൾ' ശിൽപശാലക്ക് സംഘടന സെക്രട്ടറി കെ.സി. ഗഫൂർ നേതൃത്വം നൽകി. 'സംഘടന പുതിയ വർഷത്തിലേക്ക്' വിഷയത്തിൽ കേന്ദ്ര ചെയർമാൻ എൻ.എ. മുനീർ ക്ലാസെടുത്തു. സമാപന സമ്മേളനത്തിന് കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നേതൃത്വം നൽകി. കേന്ദ്ര വർക്കിങ് പ്രസിഡൻറ് ബി.എം. ഇക്ബാൽ, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ സംസം റഷീദ്, വി.കെ. ഗഫൂർ, അഡ്മിൻ സെക്രട്ടറി ശഹീദ് ലബ്ബ എന്നിവർ സംബന്ധിച്ചു. വി. അബ്ദുൽ കരീം, വി. ശറഫുദ്ദീൻ, എം.കെ. ബഷീർ സാൽമിയ, എം.പി. ഹബീബുറഹ്മാൻ, പി.കെ. ജാഫർ ഹവല്ലി, കെ.കെ. ഷാഫി, അബ്ദുൽ ലത്തീഫ്, മുനിയം കർണാടക, കമറുദ്ദീൻ ജഹ്റ, മുഹമ്മദ് കുട്ടി, യൂസുഫ് ജഹ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലത്തീഫ് ശാദിയ നന്ദി പറഞ്ഞു ക്രമീകരണങ്ങൾക്ക് പി.പി. സലീം, പി.എം. ശരീഫ്, ഷാഫി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.