കെ.​കെ.​എം.​എ കു​ടും​ബ ക്ഷേ​മ​നി​ധി വി​ത​ര​ണം കോ​ഴി​ക്കോ​ട്ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​നി​ൽ (കെ.​കെ.​എം.​എ) അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട 19 അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി ചൊ​വ്വാ​ഴ്ച അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ഏ​ൽ​പി​ക്കും. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​നാ​ണ് പ​രി​പാ​ടി.

സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലാ​കും ഇ​ത്. എ​ൻ​ജി​നീ​യ​ർ സ​ലാ​ഹു​ദ്ദീ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ, ആ​സ്റ്റ​ർ മിം​സ് അ​ക്കാ​ദ​മി), പ​ണ്ഡി​ത​ൻ അ​ൽ​ഹാ​ഫി​ള് അ​ന​സ് മൗ​ല​വി, ഡോ. ​ഇ​ദ്‌​രീ​സ് (ത​ണ​ൽ), കെ.​കെ.​എം.​എ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അം​ഗ​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ കു​ടും​ബ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് കെ.​കെ.​എം.​എ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന​താ​ണ് ക്ഷേ​മ​നി​ധി. ഇ​തു​വ​രെ 222 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി.

Tags:    
News Summary - KKMA Family Welfare Distribution at Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.