കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പുതിയ പ്രവർത്തന വർഷത്തിന് തുടക്കം കുറിക്കുന്നതിെൻറ ഭാഗമായുള്ള സോണൽ ക്യാമ്പുകൾക്ക് തുടക്കമായി. ഫർവാനിയ സോണൽ സംഗമം കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഒാഡിനേറ്റർമാരായ വി.കെ. ഗഫൂർ, ശഹീദ് ലബ്ബ എന്നിവരുടെ നേതൃത്വത്തിൽ വാം അപ് സെഷനോടുകൂടിയാണ് ക്യാമ്പിന് തുടക്കമായത്. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഫർവാനിയ സോൺ ആക്ടിങ് പ്രസിഡൻറ് അബ്ദുൽ കലാം മൗലവി സ്വാഗതം പറഞ്ഞു.
സി.പി. ഹസ്സൻ ബല്ലകടപ്പുറം ഖിറാഅത്ത് നടത്തി. ക്യാമ്പ് നടപടികൾ മുൻ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ നിയന്ത്രിച്ചു. സാമൂഹിക പ്രവർത്തകരുടെ ഗുണങ്ങൾ സംബന്ധിച്ച് തോമസ് ജോർജ് ഒാൺലൈൻ ക്ലാസെടുത്തു. 'സാമൂഹിക ബാധ്യതകൾ' വിഷയത്തിൽ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഓൺലൈൻ പ്രഭാഷണം നടത്തി. 'ആരാണ് ലീഡർ' വിഷയത്തിൽ ശ്രീകാന്ത് വാസുദേവ് ക്ലാസെടുത്തു.
കെ.കെ.എം.എയുടെ പതിറ്റാണ്ടുകളുടെ സംഘടന ചരിത്രം 'മൈൽ സ്റ്റോൺ' പവർ പോയൻറ് പ്രസേൻറഷൻ നടത്തി. പ്രതിസന്ധി കാലത്തും പ്രവാസികൾക്ക് ചെയ്ത വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള 'കെ.കെ.എം.എ ഹൈലൈറ്റ്സ്' ട്രഷറർ സി. ഫിറോസ് അവതരിപ്പിച്ചു.
'ഇരുപതാം വർഷം 20,000 അംഗങ്ങൾ' വർക്ക് ഷോപ്പിന് ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ നേതൃത്വം നൽകി. വർക്കിങ് പ്രസിഡൻറ് കെ. ബഷീർ ചർച്ച നയിച്ചു. സമാപന സമ്മേളനത്തിന് കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നേതൃത്വം നൽകി. ഭാരവാഹികളായ ബി.എം. ഇക്ബാൽ, മുനീർ കോടി, സംസം റഷീദ്, വി.കെ. ഗഫൂർ, ഒ.എം. ഷാഫി, മുസ്തഫ മാസ്റ്റർ, പി.എ. അബ്ദുല്ല, കെ.ഒ. മൊയ്തു, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, കെ.സി. കരീം, നിസാം നാലകത്ത് എന്നിവർ സംബന്ധിച്ചു. ഫർവാനിയ സോൺ ആക്ടിങ് സെക്രട്ടറി വി. റഷീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.