കുവൈത്ത് സിറ്റി: കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗത്തിൽ കേന്ദ്ര വർക്കിങ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ വി. റഷീദ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സംസാരിച്ചു. പി.ഹുസൈൻ വാർഷിക റിപ്പോർട്ടും പി. സുബൈർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഹംസ കുട്ടി, നിയാദ് ഫിന്റാസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സുബൈർ പാറ്റയിൽ (പ്രസി), ഗഫൂർ ഉള്ളൂർ (ജന.സെക്ര), പി. ഹുസൈൻ(ട്രഷ), ഷമീർ ബാവ, ഹഷ്മത് എ.വി, മുഹമ്മദ് സഗീർ, അബ്ദുൽ ഷുക്കൂർ, പി.പി. മുഹമ്മദ് നബീൽ, ഇക്ബാൽ മുക്രി നൗഷാദ്, ഷഫീഖ് (വൈ.പ്രസി), അഷറഫ് മുസ (അഡ്മിൻ സെക്രട്ടറി), മുഖ്ബീൽ (ഐ.ടി സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.