കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇഷ്കെ റസൂൽ’ പ്രവാചകപ്രകീര്‍ത്തന സദസ്സ് സംഘടിപ്പിക്കുന്നു. ‘മനുഷ്യനന്മക്ക് ദൈവിക ദർശനം’ എന്ന പ്രവാചക സന്ദേശത്തെ അധികരിച്ച് 2023 ഒക്ടോബർ ആറിന് വെള്ളിയാഴ്ച മഗ്രിബിനുശേഷം അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മികളായ അമീൻ മൗലവി ചേകന്നൂർ, നജീബ് തെക്കേക്കാട് എന്നിവർ സംസാരിക്കും.
ഇതുസംബന്ധമായി വിപുലമായ പ്രോഗ്രാം കമ്മിറ്റിക്ക് കേന്ദ്ര മതകാര്യ സമിതി രൂപംനല്കി. ചെയർമാനായി കേന്ദ്ര വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽകരീം, കെ.എച്ച്. മുഹമ്മദ്കുഞ്ഞി (വൈസ് ചെയർമാൻ), അബ്ദുൽ കലാം മൗലവി (ജന.കൺ.), അഷ്റഫ് മാൻകാവ് (കൺ.), പി.എം. ഹാരിസ്, ഖാലിദ് ബേക്കൽ (പബ്ലിസിറ്റി), സി.എം. അഷ്റഫ്, ലത്തീഫ് എടയൂർ (ഭക്ഷണ വിഭാഗം), വി.കെ. നാസ്സർ, മജീദ്റവാബി (വെനു), പി.എം. ശരീഫ് (വളന്റിയർ) എന്നിവരെക്കൂടാതെ കെ.കെ.എം.എ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വിപുലമായ പ്രവർത്തക സംഘത്തെ തിരഞ്ഞെടുത്തു.
കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽസലാം, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ഒ.എം. ഷാഫി, അബ്ദുൽ ലത്തീഫ് എടയൂർ, പി.എം. ജാഫർ എന്നിവരും സോണല്‍ ബ്രാഞ്ച് നേതാക്കളും പങ്കെടുത്തു. കേന്ദ്ര മതകാര്യ സമിതി വൈസ് പ്രസിഡന്റ് അബ്ദുൽകലാം മൗലവി സ്വാഗതവും കേന്ദ്ര അഡ്മിൻ സെക്രട്ടറി ഒ.പി. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.