യൂ​സു​ഫി​ന് കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ത്തി​ന്‍റെ നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കു​വൈ​ത്തി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫി​ന് കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ സോ​ണ​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​സ്വാ​ർ​ഥമാ​യ സേ​വ​നം കൊ​ണ്ട് സ​ജീ​വ​മാ​യി​രു​ന്ന യൂ​സു​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തെ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു.

ഫ​ർ​വാ​നി​യ സോ​ണ​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ കോ​യ, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ജം​ഷീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹ​മൂ​ദ് പെ​രു​മ്പ, ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​പി.​പി. സ​ലീം, അ​ബ്ബാ​സി​യ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ച​ങ്ങ​ള​കു​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ പി.​എം. ശ​രീ​ഫ് ന​ന്ദി പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം യോ​ഗ​ത്തി​ൽ കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.