കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) തൃശൂർ ജില്ല കമ്മിറ്റി പ്രവർത്തക സംഗമം ശാന്തിപുരം മൈത്രി ഹാളിൽ സംഘടിപ്പിച്ചു. വി.കെ. ഹമീദ് ഹാജി പ്രാർഥനക്കു നേതൃത്വം നൽകി. ജില്ല പ്രസിഡൻറ് സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ ഉദ്ഘാടനം ചെയ്തു. വികെ. ജലാൽ റിപ്പോർട്ടും മുഹമ്മദ് മുസ്തഫ കണക്കും അവതരിപ്പിച്ചു. വി.ബി. ഷാനവാസ് തെരഞ്ഞെടുപ്പ് നയിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. സെയ്ദു മുഹമ്മദ് (പ്രസി.), വി.കെ. ജലാൽ (വൈസ് പ്രസിഡൻറ്), വി.എം. ജലാൽ (സെക്രട്ടറി), വി.കെ. ഹമീദ്ഹാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സലീം അറക്കൽ, ഷാനവാസ് തളിക്കുളം, ടി.കെ. സെയ്ദു മുഹമ്മദ് എന്നിവർ സംസാരിച്ചു. വി.കെ. ജലാൽ സ്വാഗതവും വി.എം. ജലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.