കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ വാർഷികാഘോഷം 'ശ്രുതിലയം 22' ബദർ അൽ സമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് ഉദ്‌ഘാടനം നിർവഹിച്ചു.അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സക്കീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ കാരുണ്യ സ്പർശം അവാർഡ് മാവേലിക്കര കല്ലിമേൽ ദയഭവൻ ഡയറക്ടർ ഫാ. പി.കെ. വർഗീസിന് സമ്മാനിച്ചു.
പ്രശാന്ത് കാഞ്ഞിരമറ്റം, വിപിൻ സേവിയർ, നാടൻപാട്ട് പിന്നണി ഗായകരായ സുനിൽ വള്ളൂന്നി, മത്തായി സുനിൽ എന്നിവരുടെ കലാപരിപാടികൾ നടന്നു. കുമാരി രൂത് ആൻ തോബി, കുമാരി ദേവിക വിജി കുമാർ എന്നിവരും പൊലിക നാടൻപാട്ട് കൂട്ടം, ഡി.കെ ഡാൻസ് വേൾഡ് എന്നിവരും ചേർന്നൊരുക്കിയ നൃത്ത-സംഗീതനിശ പ്രോഗ്രാമിന് മിഴിവേകി.
അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി മുഖ്യാതിഥിയായി. ഫാ. പി.കെ. വർഗീസ്, സംഘടന രക്ഷാധികാരി തോമസ് പള്ളിക്കൽ, ലീഗൽ അഡ്വൈസർ അഡ്വ. സുരേഷ് പുളിക്കൽ, ഉപദേശകസമിതി അംഗം അബ്ദുൽ കലാം മൗലവി, ട്രഷറർ സജീവ് ചാവക്കാട്, അസോ. ട്രഷറർ ബൈജുലാൽ, പ്രോഗ്രാം കൺവീനർ വിനു മാവിളയിൽ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, വനിത വേദി ചെയർപേഴ്സൻ ബിനി സജീവ് എന്നിവർ സംസാരിച്ചു. ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.