കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) 2024-2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീ രാഗം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ പ്രസിഡന്റ് അബ്ദുൽ കരിം ആധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു തോമസ് വാർഷിക റിപ്പോർട്ടും ട്രഷറർ സജീവ് ചാവക്കാട് സമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു.
ഉപദേശക സമിതി അംഗം അബ്ദുൽ കലാം മൗലവി, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, മുൻ പ്രസിഡന്റ് സകീർ പുത്തെൻപാലം, സാറമ്മ ജോൺസ് എന്നിവർ ആശംസകൾ നേർന്നു. ഷാഫി മെക്കാത്തി, ഷാഫി ചാവക്കാട് എന്നിവർ ഗാനമേള അവതരിപ്പിച്ചു. ബൈജു ലാൽ നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിന് വരണാധികാരി തോമസ് പള്ളിക്കൽ, അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ കലാം മൗലവി എന്നിവർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ:
രക്ഷാധികാരി തോമസ് പള്ളിക്കൽ, അഡ്വൈസറി ബോർഡ് മെമ്പേഴ്‌സ് അബ്ദുൽ കലാം മൗലവി, ജയിംസ് കൊട്ടാരം, സക്കിർ പുത്തൻപാലം(ചെയർ),നൈനാൻ ജോൺ(പ്രസി), സജീവ് ചാവക്കാട്(ജന.സെക്ര), ബൈജു ലാൽ(ട്രഷ), സാറാമ്മ ജോൺസ്, ശിവദാസ്, മീഡിയ കോഓഡിനേറ്റർ ഷാഫി മക്കാതി, അബ്ദുൽ കരിം(വൈ.പ്രസി),ബിനു തോമസ്,കവിത,സലീന(സെക്ര), അബ്ദുൽ കരിം,മേഘ, സൈജു മാമൻ,
ജയകൃഷ്ണൻ,ബിജി പള്ളിക്കൽ,ഷാഫി മക്കാത്തി,മുസ്തഫ,ജോമോൻ,മിനി,പ്രിത ഹരി,സജിവ് കുന്നുമേൽ,
ബിനു കുമാർ,ലൈല,ജമീല,മേഴ്‌സി,രാധിക,ബിനി സജിവ്,ജിജി,ഷാജി,എൽദോസ്,റോമി,ബിനു കുമാർ
രാധാമണി,ജയചന്ദ്രൻ, (എക്സിക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.