കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഇവോൾവിങ് കബ്സ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് സമാപിച്ചു. 117 ടീമുകളിലായി 234 താരങ്ങൾ മാറ്റുരച്ചു. പ്രോ അഡ്വാൻസ്, അഡ്വാൻസ്, വെറ്ററൻസ്, ഹയർ ഇൻറർമീഡിയറ്റ്, ലോവർ ഇൻറർമീഡിയറ്റ്, ഇൻറർ കെ.എം.സി.സി ഇനങ്ങളിൽ മത്സരം നടന്നു. എമർജിങ് പ്ലെയറായി രോഹൻ തെരഞ്ഞെടുക്കപ്പെട്ടു.
പ്രോ അഡ്വാൻസ് ഇനത്തിൽ അനീഫ് ലത്തീഫ് - റോഹൻ ടീം ഒന്നാമതെത്തി. അഡ്വാൻസ് ഡബ്ളിൽ എറിക് - റോഹൻ, വെറ്ററൻസിൽ മോൻസി-മഹേഷ്, ഹയർ ഇൻറർമീഡിയറ്റ് സാജിദ്-ബിനു, ലോവർ ഇൻറർമീഡിയറ്റ് സിജോ-റിജോ, ഇൻറർ കെ.എം.സി.സി അനീസ്-മുസ്തഫ എന്നിവർ ജേതാക്കളായി. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ട്രോഫികൾ വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫികൾ കെ.എം.സി.സി ചെയർമാൻ നാസർ മഷ്ഹൂർ തങ്ങൾ, പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി അംഗം ബഷീർ ബാത്ത, ട്രഷറർ എം.ആർ. നാസർ, ലുലു എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ഷഫാസ് അഹമ്മദ്, ബദർ അൽ സമ ക്ലിനിക്ക് മാർക്കറ്റിങ് മാനേജർ റഹ്ജാൻ, കെ.എം.സി.സി ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്ത്, സിറാജ് എരഞ്ഞിക്കൽ, റസാഖ് അയ്യൂർ, ഫാസിൽ കൊല്ലം, ഡോ. മുഹമ്മദലി, ഒ.ഐ.സി.സി നേതാവ് ഹമീദ് കേളോത്ത് എന്നിവർ വിതരണം ചെയ്തു.
അനുഷാദ് തിക്കോടി, സലീം കോട്ടയിൽ, അലൻ, ലിൻഡ്സെ ആൻറണി, ജോൺ സേവിയർ, ബിജു ജോസ്, ജോസഫ്, ബാസിത്ത്, പ്രമോദ്, സാം പീറ്റർ, ലിബു, സാജൻ, സാജിദ് ഐസ്മാഷ് എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു. ഡോ. അബ്ദുൽ ഹമീദ്, ഇയാസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കി.
കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് റഊഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി, ഭാരവാഹികളായ ഹത്തീഖ് കൊല്ലം, മജീദ് നന്തി, സലാം നന്തി, ഷാനവാസ് കാപ്പാട്, ഷാഫി കൊല്ലം, ഇസ്മായിൽ സൺഷൈൻ, ടി.വി. ലത്തീഫ്, കാസിം കൊല്ലം, നിസാർ അലങ്കാർ, ഷരീഖ് നന്തി, ടി.വി. ഫൈസൽ, സമീർ തിക്കോടി, നഷാദ് ഹംസ, ടി.വി. സാദിഖ്, നിയാസ് കൊയിലാണ്ടി, റജീഷ് സൺഷൈൻ, മുഫീദ് ഹത്തീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.