കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ സെന്റർ ചെയർമാൻ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഹമീദ് പൂളക്കൽ റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി സംഘടന സമൂഹത്തിൽ നടത്തിയിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിച്ചു. വനിത ചെയർപേഴ്സൻ രഞ്ജന ബിനിൽ, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ്, സക്കീർ പുത്തൻ പാലത്ത്, തോമസ് പള്ളിക്കൽ (കെ.കെ.പി.എ), രജീഷ് (കല), രാജൻ തോട്ടത്തിൽ (ബി.ഡി.കെ), സേവ്യർ ആന്റണി (ഫോക്ക്), ബ്ലസൺ (വാക്), ഷൈജിത് (കെ.ഡി.എ), ഡോജി തോമസ് (കുട കൺവീനർ), ജോൺ ദേവസ്യ (മാക്), ജയൻ സദാശിവൻ, സി.എസ്. ബാബു (സാരഥി), ഷാജി ശാമുവൽ, തങ്കച്ചൻ (ഇ.ഡി.എ), അനിൽ ആറ്റുവ, ജീവിസ് എരിഞ്ചേരി (ഒ.എൻ.സി. പി), ശാലൂ തോമസ് (കെ.കെ.എഫ്), ബാബു ശാർങ്ധരൻ (പ്രതീക്ഷ), സിബി ജോസഫ് (ജടായു ബീറ്റ്സ്) എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, ബൈജു മിഥുനം, പ്രമീൾ പ്രഭാകരൻ, ജോ. ട്രഷറർ സലിൽ വർമ, നൈസാം, ടിറ്റോ ജോർജ്, സംഗീത് സുഗതൻ, രാജി സുജിത്, ബിജിമോൾ, ലാജി ഏബ്രഹാം, വത്സരാജ്, ലിവിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.