കുവൈത്ത് സിറ്റി: കുവൈത്ത് കൂട്ടം വടക്കേക്കാട് അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. ജനറൽ സെക്രട്ടറി അബ്ദു സ്വാഗതം പറഞ്ഞു. രക്ഷാധികാരി അബൂബക്കർ സിദ്ദീഖ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ജിഷാദ് യമനി ഇഫ്താർ സന്ദേശം നൽകി.
വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവഹിക്കുന്നതിനോടൊപ്പം സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും, സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും അത് വരും തലമുറക്ക് കാണിച്ചുകൊടുക്കാനും ഇത്തരം സന്ദർഭങ്ങൾക്ക് സാധിക്കട്ടെയെന്നു ജിഷാദ് യമാനി പറഞ്ഞു. ജെഷീർ, ഉല്ലാസ്, ഷാഫി, യൂനസ്, അബ്ദുള്ള, റൗഫ്, റമീദ്, ഗഫൂർ, അബ്ബാസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ റാഷിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.