കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ‘ഈദിയ്യ- 2024’ എന്ന പേരിൽ ഈദ് ഗാതറിങ് സംഘടിപ്പിച്ചു. കബദ് ഷാലെയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. മനോജ് കുമാർ കാപ്പാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി അതുൽ ഒരുവമ്മൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ നടപ്പിൽ വരുത്തുന്ന വിദ്യാഭ്യാസ പദ്ധതി ‘ഉയരേ 2024’ പ്രാധാന്യം എന്നിവ ഷാഹുൽ ബേപ്പൂർ വിശദീകരിച്ചു. അംഗങ്ങൾ പരസ്പരം പരിചയം പുതുക്കികൊണ്ട് തുടങ്ങിയ ആദ്യ സെക്ഷനിൽ അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നിസാർ ഇബ്രാഹിമിന്റെയും റഹീസ് സാലിഹിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ റൗഫ് മഷ്ഹൂർ, ബഷീർ ബാത്ത, പി.വി ഇബ്രാഹിം, സാജിദ നസീർ, സുൽഫിക്കർ, ശ്രീനിവാസൻ, ഇല്യാസ് ബഹസ്സൻ, ദിലീപ് അരയടത്ത്, ഹസീന ഷറഫ്, മസ്തൂറ നിസാർ എന്നിവർ വിതരണം ചെയ്തു. റഷീദ് ഉള്ളിയേരി, അസ്ലം അലവി, മൻസൂർ മുണ്ടോത്ത്, സയ്യിദ് ഹാഷിം, ജൻഷാദ്, ശ്യാം ലാൽ, സാദിഖ് തൈവളപ്പിൽ ജോജി വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ മുസ്തഫ മൈത്രി സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.