കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മഹിളാവേദി സ്നേഹാദരം ഡോ. പ്രതിഭക്ക് കൈമാറുന്നു

കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പ്രതിഭ പ്രവാസികളിലെ ഗൈനക്ക് രോഗങ്ങളും കൗമാരക്കാരിലെ ഹോർമോൺ വ്യതിയാനങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി സ്ത്രീകളും കൗമാരക്കാരും കുട്ടികളും പങ്കെടുത്തു. അംഗങ്ങളുടെ സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി.

അബ്ബാസിയ സക്‌സസ് ലൈൻ ഹാളിൽ നടന്ന ബോധവത്കരണ ക്ലാസിൽ മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ചു. മഹിളാവേദിയുടെ സ്നേഹാദരം ഡോക്ടർക്ക് കൈമാറി. സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡൻറ് റിജിൻ രാജ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ. ഷൈജിത്ത്, അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീനിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ രശ്മി അനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജീവ ജയേഷ് നന്ദിയും പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചുവരുന്ന മഹിളാവേദി എല്ലാ വർഷവും ആരോഗ്യ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.

Tags:    
News Summary - Kozhikode District Association Mahilavedi Health Awareness Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.