കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ത്വ ഡി​ജി​റ്റ​ൽ കാ​ർ​ഡ് പ്ര​കാ​ശ​നം ചെയ്യുന്നു

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ ഡി​ജി​റ്റ​ൽ കാ​ർ​ഡ് പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ത്വ ഡി​ജി​റ്റ​ൽ കാ​ർ​ഡ് പ്ര​കാ​ശ​നം ചെ​യ്തു.അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ഡേ​റ്റാ സെ​ക്ര​ട്ട​റി ഹ​നീ​ഫ് സി.​യി​ൽ​നി​ന്ന് ര​ക്ഷാ​ധി​കാ​രി രാ​ഗേ​ഷ് പ​റ​മ്പ​ത്ത് ഏ​റ്റു​വാ​ങ്ങി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അം​ഗ​ത്വം പു​തു​ക്കു​ന്ന​വ​ർ​ക്കും, പു​തി​യ അം​ഗ​ങ്ങ​ൾ​ക്കും ഇ​നി ഡി​ജി​റ്റ​ൽ കാ​ർ​ഡ് അ​വ​രു​ടെ ര​ജി​സ്ട്രേ​ഡ് മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ ഓ​ൺ​ലൈ​ൻ അം​ഗ​ത്വ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഡേ​റ്റ സെ​ക്ര​ട്ട​റി ഹ​നീ​ഫ് സി. ​ഓ​ൺ​ലൈ​ൻ അം​ഗ​ത്വ ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക് പു​തി​യ അം​ഗ​ത്വ​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബ് , ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് ഹ​സീ​ന അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി ടി.​എ​സ്. രേ​ഖ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Kozhikode District Association-Membership Digital Card- Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.